ഡി വിഭാഗത്തിൽ പുറത്തിറങ്ങാൻ കർശന നിയന്ത്രണം

കോഴിക്കോട്​: കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ ജില്ല കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്​ഡി നിർദേശം നൽകി. ഡി കാറ്റഗറിയിൽ പെടുന്ന പഞ്ചായത്തുകളിൽ പുറത്തിറങ്ങുന്ന ആളുകളുടെ കൈവശം ആർ.ടി.പി.സി.ആർ അ​െല്ലങ്കിൽ ആൻറിജൻ പരിശോധന ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.

ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലെ വിവാഹ-മരണാനന്തര ചടങ്ങുകളിൽ പത്തു പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. തദ്ദേശഭരണ സ്ഥാപനങ്ങൾ കോവിഡ് കൺട്രോൾ റൂം പുനരാരംഭിക്കണം. ഇതിൽ അധ്യാപകരെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താം. കമ്യൂണിറ്റി കിച്ചൺ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. രോഗസ്​ഥിരീകരണ നിരക്ക് നിർണയിക്കുന്നത് അശാസ്ത്രീയമായാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പോസിറ്റിവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത എല്ലാവരെയും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കലക്ടർ നിർദേശിച്ചു. ആശാ വർക്കർമാരെ കൂടി ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news