തൃത്താല സ്റ്റേഡിയം നാളെ നാടിന് സമർപ്പിക്കും

7.28 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം ഈ മാസം 8ന് നാടിന് സമര്‍പ്പിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ സ്വാഭാവിക പുല്‍ത്തകിടിയും, സ്പ്രിംഗ്ലര്‍ സംവിധാനത്തോടും കൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, 6 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് കോര്‍ട്ടുകള്‍ എന്നിവയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരുക്കിയത്. രാത്രികാല മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഫ്‌ളെഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിര്‍മ്മിച്ചു.

കായിക മേഖലയല്‍ വലിയ കുതിപ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തിയത്. അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നല്‍കി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി. സംസ്ഥാനത്തെ ആറാമത്തെയും പാലക്കാട് ജില്ലയിലെ രണ്ടാമത്തെ സ്റ്റേഡിയവുമാണ് തൃത്താലയിലേത്. പാലക്കാട് ജില്ലയില്‍ മറ്റുമൂന്ന് സ്റ്റേഡിയങ്ങളും 8ന് തുറന്നുകൊടുക്കും. അതോടെ പാലക്കാട് ജില്ലയില്‍ മാത്രം 5 കളിക്കളങ്ങളാണ് പൂര്‍ത്തിയാകുക. കായികരംഗത്ത് പാലക്കാട് ജില്ലയുടെ ആകെ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പുതിയ സ്റ്റേഡിയങ്ങള്‍.

spot_img

Related Articles

Latest news