അടുത്ത മാസം മുതൽ സൗദിയില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രം സ്ഥാപനങ്ങളില്‍ പ്രവേശനാനുമതി. രാജ്യത്തെ മുഴുവന്‍ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. വാക്സിന് സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കുക.
വാക്സിന് സ്വീകരിക്കുകയോ, കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുകയോ വഴി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആയവര്‍ക്ക് മാത്രമേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കൂ.
നിലവില്‍ പല സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് തവക്കല്‍നാ സ്റ്റാറ്റസ് ഇമ്മ്യൂണ്‍ ആയിരക്കണമെന്ന് നിബന്ധനയുണ്ട്.