ബാങ്ക് ഒടിപി : സുരക്ഷാ മുന്നറിയിപ്പുമായി കേരളാ പോലീസ്

ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ക്രിമിനലുകള്‍ക്ക് പണം തട്ടിയെടുക്കുന്നതിന്  ഒടിപികള്‍ ആവശ്യമുണ്ട്. അവ തട്ടിയെടുക്കുന്നതിനായി പല മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും അതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് ഒടിപികള്‍ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും പൊലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കുന്ന മുന്നറിയിപ്പിന്റെ പൂര്‍ണരൂപം:

നഹി എന്ന് പറഞ്ഞാല്‍ നഹി, ഒ ടി പി പറയൂല്ല !

ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഒരു ടു സ്റ്റെപ് വെരിഫിക്കേഷന്‍ രീതിയാണ് OTP (One Time Password). ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്ബറുകളിലേക്കോ ഈ മെയില്‍ വിലാസത്തിലേക്കുമാണ് OTP അയക്കുന്നത്. ഇങ്ങനെ വരുന്ന പാസ്‌വേഡ്‌ കൂടി രേഖപ്പെടുത്തിയാല്‍ മാത്രമേ ഒരു ഇടപാട് പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ.നിങ്ങള്‍ തന്നെയാണ് ആണ് ഇത് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരം OTP മെസ്സേജുകള്‍ അയക്കുന്നത്.

സൈബര്‍ ക്രിമിനലുകള്‍ക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒ.ടി.പികള്‍ കൂടി ആവശ്യമുണ്ട്. അതിനായി പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് നിങ്ങളുടെ പക്കല്‍ നിന്നും ഒ.ടി.പികള്‍ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികളാണ് താഴെ പറയുന്നത്.

•നിങ്ങള്‍ക്ക് ഒരു വിദേശ ലോട്ടറി അടിച്ചു. അതിന്റെ തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. അതിനാല്‍ ഒ.ടി.പി. വേണം എന്നു പറഞ്ഞുള്ള തട്ടിപ്പ്.

•നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കുവാന്‍ പോകുന്നു അതുകൊണ്ട് വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു . അതുകൊണ്ട് ഒടിപി ആവശ്യമുണ്ട്.

•ബാങ്കിലെ സോഫ്റ്റ്‌വെയര്‍ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒ.ടി.പി. ലഭിക്കും. അത് പറഞ്ഞു തരിക

•മരിച്ചുപോയവരുടേയും ഓര്‍മ്മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കില്‍ കെട്ടികിടക്കുന്നു.അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ അയക്കുവാന്‍ പണം തരണം. OTP പറഞ്ഞുതരുക.

പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും വിദ്യാസമ്ബന്നരുള്‍പ്പെടെ ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട് . ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

spot_img

Related Articles

Latest news