ടോക്യോ: സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗ് മത്സരത്തിൽ വിജയിച്ച മൂന്ന് പേരും കുട്ടികൾ . സ്വർണപ്പതക്കമണിഞ്ഞ ജപ്പാൻ കാരി നിഷിയ മോമിജിക്കു പ്രായം 13. വെള്ളി മെഡൽ നേടിയ ബ്രസ്സീലിന്റെ റെയ്സ ലീലിനും പ്രായം 13 തന്നെ. വെങ്കല മെഡൽ ജേതാവിനു അല്പം കൂടി, 16 വയസ്സുണ്ട് ജപ്പാന്റെ തന്നെ നകയാമ ഫ്യുണക്ക്.
ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 13 വയസും 330 ദിവസവും പ്രായമുള്ള നിഷിയ മോമിജി. 1936ലെ ബെര്‍ലിന്‍ ഒളിംപിക്സില്‍ വനിതകളുടെ മൂന്ന് മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡില്‍ സ്വര്‍ണം നേടിയ മാര്‍ജോറി ഗെസ്ട്രിംഗ് ആണ് ഒളിംപിക്സ് ചരിത്രത്തില്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 13 വയസും 268 ദിവസുമായിരുന്നു സ്വര്‍ണം നേടുമ്പോള്‍ മാര്‍ജോറിയുടെ പ്രായം.