സ്റ്റോക്ക് തീർന്നു; വാക്സിന്‍ മുടങ്ങും

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കി ജില്ലകളിലും വാക്‌സിന്‍ കുറവാണ്.

അതേസമയം സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണത്തിനു തടസ്സമുണ്ടാകില്ല. കൂടുതല്‍ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ തീര്‍ന്ന വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് വിതരണം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഐസിഎംആര്‍ സിറോ സര്‍വേ അനുസരിച്ച്‌ കേരളത്തില്‍ 57% പേര്‍ക്ക് കോവിഡ് വന്നിട്ടില്ല. അതുകൊണ്ടു കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

60 ലക്ഷം ഡോസ് വാക്സിനാണ് അടുത്ത മാസത്തേക്ക് വേണ്ടത്. 30 ലക്ഷം ഡോസ് വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 22 ലക്ഷവും രണ്ടാം ഡോസുകാര്‍ക്ക് വേണ്ടി വരുന്നതില്‍ 8 ലക്ഷം പേര്‍ക്കേ പുതുതായി ആദ്യ ഡോസ് നല്‍കാനാകൂ.

spot_img

Related Articles

Latest news