‘മധുരസംഗമം’: കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് പിന്തുണയുമായി നവോദയ

മധുര സംഗമം : കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് പിന്തുണയുമായി നവോദയ.

കേരളത്തിലെ കുട്ടികളുടെ പഠനം തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ആവശ്യക്കാർക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സർക്കാരിന്റെ യജ്ഞങ്ങൾക്ക് പിന്തുണയുമായി നവോദയ. ഇതിന്റെ ഭാഗമായി, കിഴക്കൻ പ്രവിശ്യയിൽ ജൂലൈ 30 വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ മധുര സംഗമം എന്ന പേരിൽ പായസവിതരണം സംഘടിപ്പിച്ചിട്ടുണ്ട്.

ഓൺ ലൈൻ പഠനം ഇനിയും തുടരേണ്ട സാഹചര്യത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായ് കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ എത്തിക്കേണ്ടതുണ്ട്. എല്ലാ രക്ഷിതാക്കൾക്കും തങ്ങളുടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങി നല്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്ന പരിമിതി മറികടക്കാൻ ആണ് പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ഇതിൻ്റെ ഭാഗമാക്കി ഈ സാമൂഹിക ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്ന് നവോദയ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മധുര സംഗമം ക്യാമ്പയിനിൽ കിഴക്കൻ പ്രവിശ്യയിലെ 150 യൂണിറ്റുകളിലും പങ്കു ചേരും.
ഇതിൻ്റെ വിജയത്തിനായ് വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് നവോദയ പ്രവർത്തകർ നടത്തി കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും മധുര സംഗമത്തിൻ്റെ വിപുലമായ പ്രചരണങ്ങൾ നടന്നു കഴിഞ്ഞു.

പതിനയ്യായിരത്തോളം പേർ ഈ ക്യാമ്പയിൻ്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂണിറ്റ് അടിസ്ഥാനത്തിലും, ക്ലസ്റ്റർ അടിസ്ഥാനത്തിലും കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ച് വീടുകളിൽ ഇരുന്നു തന്നെ ഇതിൻ്റെ ഭാഗമാകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രവാസികളുടെയും സഹകരണവും, പിൻതുണയും ഉണ്ടാവണമെന്ന് നവോദയ സെക്രട്ടറി ചുമതല വഹിക്കുന്ന റഹീം മടത്തറയും, പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുന്ന ലക്ഷമണൻ കണ്ടമ്പത്തും അഭ്യർത്ഥിച്ചു.

spot_img

Related Articles

Latest news