ന്യൂഡല്‍ഹി : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊറോണ കേസുകള്‍ ആശങ്കാജനകമായി വര്‍ദ്ധിക്കുന്ന 22 ജില്ലകളില്‍ ഏഴ് എണ്ണം കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നാല് ആഴ്ചത്തെ കണക്കുകള്‍ പ്രകാരമുളള റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. കേരളം കൂടാതെ മണിപ്പൂരിലെ അഞ്ച് ജില്ലകള്‍, മേഘാലയയിലെ മൂന്ന് ജില്ലകള്‍ എന്നിവിടങ്ങളിലും പ്രതിദിന കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്.
കേരളത്തില്‍ ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നത്. കേരളത്തിലെ പത്ത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമാണെന്നും ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അധികവും 62 ജില്ലകളിലാണ് ഉള്ളതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.