തിരുവനന്തപുരം: മദ്രസയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില വര്‍ഗ്ഗീയ ശക്തികള്‍ ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. അനര്‍ഹമായത് എന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നു എന്ന രീതിയിലാണ് പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്രസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. അവര്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗമായ ഓരോ അധ്യാപകനും 50 രൂപ വീതവും ക്ഷേമനിധി കമ്മിറ്റി 50 രൂപ വീതവും അംശാദായം അടക്കേണ്ടതാണ്.
ക്ഷേമനിധിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഗ്രാന്റില്‍ നിന്നും കോര്‍പസ് ഫണ്ടായി സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ട്. പലിശരഹിത നിക്ഷേപമായ ഈ ഫണ്ട് ഇന്‍ഷുറന്‍സ് പ്രീമിയം, സേവന ചാര്‍ജ്, വിരമിക്കുന്ന അംഗങ്ങള്‍ക്കുള്ള തുക, സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റ് ചെലവുകള്‍ എന്നിവ നിറവേറ്റാന്‍ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ടി.വി. ഇബ്രാഹിമിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, മദ്രസ ക്ഷേമനിധി ബോര്‍ഡില്‍ ആവശ്യത്തിലേറെ അംഗങ്ങളും സൗകര്യങ്ങളും നല്‍കിയതാണ് തെറ്റിദ്ധാരണ പരത്താന്‍ കാരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.