സൗദിയില്‍ ആഗസ്റ്റ് മുതല്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് പ്രവേശനം

റിയാദ്: സൗദിയില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ടൂറിസം വിസയില്‍ പ്രവേശനം നല്‍കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വിലക്ക് ഒഴിവാക്കി മന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച്‌ ടൂറിസം വിസക്കാര്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് ടൂറിസം മേഖല വീണ്ടും ശക്തി പ്രാപിക്കും.

കൊവിഡ് പ്രതിരോധ വാക്സിന്‍ പൂര്‍ണ്ണമായും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി നല്‍കുകയെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ച വിദേശ ടൂറിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ലാതെ തന്നെ പ്രവേശനം സാധ്യമാകും.

പ്രവേശന സമയത്ത് വാക്സിനേഷന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി സി ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പാസ്പോര്‍ട്ട് വിഭാഗത്തിന് കീഴിലെ മുഖീമില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും വേണം.

ഈ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഡാറ്റ ഇവരുടെ തവക്കല്‍നയില്‍ അപ്ഡേറ്റ് ആകുകയും ചെയ്യും. പിന്നീട് ഓരോ ടൂറിസം കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഇവര്‍ക്ക് തവക്കല്‍ന സ്റ്റാറ്റസ് പരിഗണിച്ചു പ്രവേശനം സാധ്യമാകും.

സൗദി അറേബ്യ അംഗീകരിച്ച ഫൈസര്‍ ബയോടെക്, ആസ്ട്രാ സെനിക കൊവി ഷീല്‍ഡ്, മോഡേര്‍ണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളില്‍ ഏതെങ്കിലും ഒരു വാക്സിന്‍ ആണ് പൂര്‍ണ്ണ ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img

Related Articles

Latest news