നൂറ്റമ്പതിലേറെ പിഴ; രസീതുകള്‍ മാലയാക്കി ലോറി ഡ്രൈവറുടെ പ്രതിഷേധം വൈറലായി

മഞ്ചേരി: വാഹന തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന വിവിധ വകുപ്പുകളുടെ നടപടികളില്‍ പൊറുതിമുട്ടി മഞ്ചേരിയില്‍ ലോറി ഡ്രൈവറുടെ വേറിട്ട പ്രതിഷേധം. പുല്‍പ്പറ്റ വരിക്കക്കാടന്‍ റിയാസ് (36) ആണ് ലോക്ക്ഡൗണ്‍ കാലയളവില്‍ പിഴ ഒടുക്കിയ രസീതുകള്‍ മാലയാക്കി കഴുത്തില്‍ അണിഞ്ഞ് പ്രതിഷേധിച്ചത്.

പൊലിസ്, ജിയോളജി, റവന്യൂ, ആര്‍.ടി.ഒ തുടങ്ങിയ വകുപ്പുകളുടെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഒറ്റയാള്‍ സമരം. ഒന്നര വര്‍ഷത്തിനിടെ 150 ലേറെ തവണയാണ് റിയാസ് പിഴ ഒടുക്കേണ്ടി വന്നത്. എല്ലാവിധ നിയമങ്ങളും പാലിച്ച്‌ നിര്‍മാണ മേഖലകളിലേക്ക് കല്ലുകളുമായി പോകുമ്പോൾ പോലും വാഹനം തടഞ്ഞ് നിര്‍ത്തി പണം പിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു.

പൊലിസ് പിടിച്ചാല്‍ 500 രൂപയാണ് വാങ്ങുക. ആര്‍.ടി.ഒ പിടികൂടിയാല്‍ 5000 മുതല്‍ 12000 വരെ ചോദിക്കും. ജിയോളജി, റവന്യൂ വകുപ്പുകളാണ് വല്ലാതെ പീഡിപ്പിക്കുന്നത്. ജിയോളജി വകുപ്പ് വാഹനം പിടികൂടിയാല്‍ 10000 മുതല്‍ 25000 രൂപ നല്‍കണം. ഇതിന് പുറമെ ഒരു മാസക്കാലം ലോറി പിടിച്ചുവെക്കുകയും ചെയ്യും.

മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോൾ കുടുംബം പട്ടിണിയിലാവുകയാണ്. പലപ്പോഴും വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് പണം പിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേരിയില്‍ നടത്തിയ ഒറ്റയാള്‍ സമരത്തിന് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.

spot_img

Related Articles

Latest news