നൊയിഡയിലെ എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസ് (എൻ.എസ്.ബി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എനർജി മാനേജ്‌മെൻറ് (രണ്ടുവർഷം), എക്സിക്യുട്ടീവ് (15 മാസം) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം. എക്സിക്യുട്ടീവ് പ്രോഗ്രാമിലേക്ക് സെൽഫ് സ്പോൺസേർഡ്, കമ്പനി സ്പോൺസേർഡ് വിഭാഗങ്ങളിൽ 30.6.2021-ന് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള വർക്കിങ് പ്രൊഫഷണലുകളെയാണ് പരിഗണിക്കുക.
രണ്ടിലെയും പ്രവേശനത്തിന് അപേക്ഷകർക്ക് 50 ശതമാനം മാർക്ക്/തുല്യ ക്യുമുലേറ്റീവ് ഗ്രേഡ് പോയൻറ് ആവറേജ് (സി.ജി.പി.എ.) നേടിയുള്ള ബിരുദം വേണം. പട്ടികജാതി/വർഗ/ഭിന്നശേഷിക്കാർക്ക് 45 ശതമാനം/തുല്യ സി.ജി.പി.എ. മതി.
അപേക്ഷാർത്ഥിക്ക് സാധുവായ കാറ്റ്/സാറ്റ്/ജി-മാറ്റ്/മാറ്റ് സ്കോർ വേണം. എക്സിക്യുട്ടീവ് പ്രോഗ്രാമിലെ കമ്പനി സ്പോൺസേർഡ് അപേക്ഷകർക്ക് ഈ സ്കോർ വേണ്ട. എനർജി മാനേജ്മെൻറ് പ്രോഗ്രാമിലേക്ക് യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ https://nsb.ac.in വഴി ഫെബ്രുവരി 14 വരെ നൽകാം.