ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്; മരണ സംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എണ്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 42.32 ലക്ഷമായി ഉയര്‍ന്നു.പതിനേഴ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 41,649 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയര്‍ന്നു. 4.23 ലക്ഷം പേര്‍ മരിച്ചു. 3.07 കോടി പേര്‍ രോഗമുക്തി നേടി. കേരളത്തിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

spot_img

Related Articles

Latest news