രാജ്യത്ത് വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസത്തിനുള്ളില്‍ നാലോളം സ്വകാര്യ കമ്പനികള്‍ വാക്സിന്‍ ഉല്‍പാദനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 47 കോടി ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ 11 കോടിയോളം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ബയോളജിക്കല്‍ ഇ, നോവാര്‍ട്ടിസ്, സിഡുസ് കാഡില വാക്സിനുകള്‍ക്ക് വൈകാതെ അനുമതി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് സര്‍ക്കാറിന് വാക്സിന്‍ നല്‍കുന്നത്. സ്പുട്നിക് വാക്സിനും സര്‍ക്കാറിന് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ള കോവിഷീല്‍ഡിന്‍റെ പ്രതിമാസ ഉല്‍പാദനം 120 മില്യണ്‍ ഡോസുകളായും കോവാക്സിന്റേത് 58 മില്യണ്‍ ഡോസായും വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു