സര്‍ക്കാരിന്റെ സ്‌ത്രീപക്ഷ നിലപാടുകളെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക്‌ കത്ത്‌

തിരുവനന്തപുരം : ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളം എടുത്ത നിലപാടുകളേയും പ്രവര്‍ത്തനങ്ങളേയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു.

സംസ്ഥാന – ജില്ലാ തലങ്ങളില്‍ സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവര്‍ണ്ണര്‍ ശ്ലാഘിച്ചു. ഇതെല്ലാം സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥതയുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ തന്റേതായ മാര്‍ഗനിര്‍ദേശങ്ങളും ഗവര്‍ണര്‍ അവതരിപ്പിച്ചു. ജനപ്രതിനിധികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യപ്പെട്ട് അവരെ അഭിസംബോധന ചെയ്യുന്ന കത്തിന്റെ കോപ്പിയും ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് ഗവര്‍ണര്‍ തന്നെ നേതൃത്വം നല്‍കിയ വിവരവും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

spot_img

Related Articles

Latest news