കോവിഡ് ഡെൽറ്റ വൈറസുകളെ നിയന്ത്രിക്കാൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാകുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നു. എന്നാൽ ഇത് വാക്സിൻ ക്ഷാമം ഉണ്ടാകുമെന്ന നിരീക്ഷണത്തിൽ ഡബ്ല്യൂ.എച്ച്.ഒ എതിർപ്പ് പ്രകടിപ്പിച്ചു.
ഒന്നാം ഘട്ട വാക്സിൻ വിതരണം തന്നെ പൂർത്തിയാക്കാത്ത നിരവധി രാഷ്ട്രങ്ങൾ ലോകത്തു എമ്പാടും ഉണ്ടെന്നിരിക്കെ മൂന്നാം ഡോസ് വാക്സിൻ വിതരണം ക്ഷാമം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള വാക്സിൻ നിർമ്മാണവും വിതരണവും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് ഉള്ളത്.
ഡിസംബറോടെ ഇന്ത്യയിൽ വാക്സിൻ വിതരണം പൂർത്തിയാക്കുമെന്ന കണക്കു കൂട്ടലുകൾ തകിടം മറിയാനാണ് സാധ്യത. ഇപ്പോഴത്തെ നിരക്കിൽ ഇനിയും ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.
ഡബ്ല്യൂ.എച്ച്.ഒ. യുടെ എതിർപ്പു മറി കടന്നു ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനാണ് ജർമനി, ഫ്രാൻസ് മുതലായ യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം. രാജ്യത്ത് വാക്സിൻ ബൂസ്റ്റർ നൽകുന്നതിനോടൊപ്പം തന്നെ ദരിദ്ര രാജ്യങ്ങൾക്ക് 30 കോടി വാക്സിൻ ഡോസുകൾ നൽകുമെന്ന് ജർമ്മനി അറിയിച്ചു.