ടോക്കിയോ ഒളിമ്പിക്സ്: കോവിഡ് കേസ്സുകൾ 382 ആയി

ടോക്കിയോ ഒളിമ്പിക്സില്‍ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 382 ആയി ഉയര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ലിസ്റ്റ് പ്രകാരം ഈ ഞായറാഴ്ച സമാപിക്കുന്ന ഗെയിമുകളില്‍ 29 പേര്‍ക്ക് കൂടി കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

എന്നാല്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഒന്നും കായിക താരങ്ങള്‍ അല്ല എന്നത് ആശ്വാസം നല്‍കുന്നു. ജൂലായ് 23ന് ആരംഭിച്ച ഒളിമ്പിക്സ് ഓഗസ്റ്റ് എട്ടിന് അവസാനിക്കും. കോവിഡ് ഭീഷണിയും ആളുകളുടെ ഇത്തിരിപ്പും മറികടന്നാണ് ഇത്തവണ ഒളിമ്പിക്സ് നടന്നത്. കോവിഡ് കണക്കിലെടുത്ത് ചില താരങ്ങള്‍ ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയും ടോക്യോയില്‍ എത്തിയ ശേഷം ചില താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

spot_img

Related Articles

Latest news