ടോക്കിയോ ഒളിമ്പിക്സ് :ജാവലിൻ ത്രോയിൽ സ്വർണം ഇന്ത്യക്ക്

ടോക്യോ: വർഷങ്ങൾ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന്​ ഒടുവിൽ നീരജ്​ ചോപ്രയിലൂടെ വിരാമം. അത്​ലറ്റിക്​സിൽ ഒരു മെഡലെന്ന ഇന്ത്യയുടെ സ്വപ്​നം​ യാഥാർഥ്യമായി. ടോക്യ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിലാണ്​ നീരജ്​​ ചോപ്ര സ്വർണം നേടിയത്​. അഭിനവ്​ ബിന്ദ്രക്ക്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ ഒളിമ്പിക്​സിൽ സ്വർണം നേടുന്നത്​​.

87.58 മീറ്റർ എന്ന ദൂരത്തേക്ക്​ ജാവലിൻ പായിച്ചാണ്​ നീരജിന്‍റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ്​ നീരജ്​ കണ്ടെത്തിയത്​. രണ്ടാം ശ്രമത്തിൽ നീരജ്​ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ്​ നേടുകയായിരുന്നു.

spot_img

Related Articles

Latest news