ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്.
വ്യാഴാഴ്ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന് എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുക.