തൊഴിൽ ഭീഷണിയും സാമ്പത്തിക ഭീഷണിയും നിലനിൽക്കുന്ന പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കുന്ന സമീപനം തുടരുന്ന സർക്കാർ സമീപനങ്ങൾക്ക് എതിരെ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി കേന്ദ്ര – സംസ്ഥാന സർക്കാറുകളെ പ്രതിഷേധം അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ നാട്ടിലേക്ക് പോകുമ്പോൾ നാട്ടിലെ എയർപോർട്ടിൽ നടത്തുന്ന PCR ടെസ്റ്റിന് 2000 രൂപ ആയിരുന്നു ചാർജ്..
അതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിച്ചതിനെ തുടർന്നാണ് ടെസ്റ്റ് സൗജന്യമായി നടത്താൻ സർക്കാർ തീരുമാനിച്ചത്..
എന്നാൽ ഇപ്പോൾ മാസങ്ങളോളം നാട്ടിൽ നിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ പ്രവാസികൾ തിരിച്ചു പോകുമ്പോൾ എയർപോർട്ടിൽ നടത്തേണ്ട റാപ്പിഡ് ടെസ്റ്റിന് ചാർജ് 2500 രൂപയാണ് ഈടാക്കുന്നത്. ഇത് തികച്ചു പ്രവാസികളോടുകാണിക്കുന്ന അനീതി ആണെന്നും ഈ നയം തിരുത്തണമെന്നും ഒഐസിസി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ദുരിതത്തിലായ പ്രവാസികൾക്ക് റാപ്പിഡ് ടെസ്റ്റ് തികച്ചും സൗജന്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഒഐസിസി ആവശ്യപ്പെട്ടു. ഇതിനെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.