കേന്ദ്രസ‍ർക്കാരിൻ്റേയും വിദ​ഗ്ദ്ധസമിതിയുടേയും അനുമതി കിട്ടിയാൽ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി.

ഓൺലൈൻ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് സി ആർ ടി പഠനത്തിൽ കണ്ടെത്തി. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ 36 ശതമാനം പേർക്ക് തലവേദന; 28 ശതമാനം പേർക്ക് കണ്ണിന് പ്രശ്നം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും. ഡിജിറ്റൽ ഓൺലൈൻ ക്ലാസ് ശാശ്വതമല്ല കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സംവിധാനം.വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്.

ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

spot_img

Related Articles

Latest news