രണ്ടാം ലോക്ഡോൺ – ഖജനാവിലേക്ക് ഒഴുകിയത് 125 കോടി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ രണ്ടാം ലോക്കഡോൺ സർക്കാരിന് തുണയായി. പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. 17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു.

കേരളം പോലീസിന്റെ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് പിരിച്ച തുകയുടെ വിവരം ലഭ്യമായത്. ലോക്ക്ഡൗൺ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീൻ ലംഘനം, കൂട്ടം കൂടൽ തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

spot_img

Related Articles

Latest news