എൽഗാർ പരിഷദ് കേസ്: 15 പേര്‍ക്കെതിരെ കരട് കുറ്റപത്രം

എൽഗാർ പരിഷദ് കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെട്ട 15 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുംബൈയിലെ പ്രത്യേക കോടതിയിൽ കരട് കുറ്റപത്രം സമർപ്പിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള നിരവധി വകുപ്പുകളും രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകളും കരട് കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.

ആക്ടിവിസ്റ്റുകളായ സുധ ഭരദ്വാജ്, വെർനോൺ ഗോൺസാൽവസ്, വരവര റാവു, ഹാനി ബാബു, ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, ഗൗതം നവ്‌ലഖെ തുടങ്ങിയവരാണ് കേസിലെ കുറ്റാരോപിതർ. ഓരോരുത്തര്‍ക്കെതിരെയും കുറ്റം ചുമത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി പ്രത്യേക കോടതി പ്രതികളുടെ അഭിഭാഷകരുടെയും എൻഐഎയുടെയും വാദം കേൾക്കും.

പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ എന്നിവർക്ക് ജാമ്യാപേക്ഷ ഉൾപ്പെടെ അഞ്ച് അപേക്ഷകൾ നിലവിലുണ്ടെന്ന് അവരുടെ അഭിഭാഷകനായ ബരുൺ കുമാർ പറഞ്ഞു. പ്രത്യേക എൻഐഎ ജഡ്ജി ഡി കോത്താലിക്കർ എൻഐഎയോട് അപേക്ഷകൾക്കുള്ള മറുപടി ഓഗസ്റ്റ് 23ന് നടക്കുന്ന അടുത്ത വിചാരണയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news