തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐ ഡി കാര്‍ഡ് ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.റവന്യൂ സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത് കഴിഞ്ഞ് ഓണ്‍ലൈന്‍ വഴിയോ ജനസേവകേന്ദ്രങ്ങള്‍ വഴിയോ ഐ ഡി കാര്‍ഡിന് അപേക്ഷനല്‍കാം.
https://chat.whatsapp.com/KfgG9siWgi6JDKCdteK4wB
നിലവില്‍ താലൂക്കില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത് ലൈവല്‍ ഓഫീസര്‍ പരിശോധന നടത്തിയതിന് ശേഷമാണ് താലൂക്ക് ഓഫീസില്‍ നിന്ന് കാര്‍ഡ് അനുവദിച്ച് നല്‍കുന്നത്. ഇത്തരത്തില്‍ കാര്‍ഡ് അനുവദിച്ചാല്‍ തപാല്‍ സംവിധാനം വഴിലാണ് ലഭിക്കുക.
പുതിയ രീതി അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് അനുവദിച്ചാല്‍ https://www.nvsp.in/ സന്ദര്‍ശിച്ച് E-EPIC വെബ്‌സൈറ്റില്‍ ലോഗിന്‍ചെയ്താല്‍ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.ഫോണില്‍ ലഭിക്കുന്ന ഒ ടി പി നല്‍കിയാല്‍ ഈ കാര്‍ഡ് ഫോണില്‍ ഡൗണ്‍ലാഡ് ചെയ്യുവാന്‍ സാധിക്കും. ഇത്തരത്തില്‍ ഡൗണ്‍ലാഡ് ചെയ്യുന്ന കാര്‍ഡ് പ്രന്റെടുത്ത് സൂക്ഷിക്കാന്‍ കഴിയും.
ഇ ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലും ലഭ്യമാകും. അപോക്ഷ അംഗീകരിച്ചാല്‍ ലഭിക്കുന്ന എസ് എം എസിനെപ്പം ലഭിക്കുന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ഡൗലോഡ് ചെയ്യാം വരുമാനം,ജാതി,കൈവശാവകാശം, നോറ്റിവിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ ലഭ്യമാകും.
Mediawings: