കണ്ണൂർ : പിണറായി :മറുനാടൻ പൂക്കളെയും വിഷ പച്ചക്കറികളെയും പടിക്ക് പുറത്താക്കി പിണറായിയിൽ കൂട്ടായ്മയുടെ പൂക്കാലം വിരിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പിണറായി സഹകരണ ബാങ്കും കർഷക കൂട്ടായ്മയും പഞ്ചായത്തും ചേർന്ന് തുടങ്ങിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു. പിണറായി കൺവെൻഷൻ സെന്ററിനു പിറകിൽ മൂന്ന് ഏക്കറിലാണ് കൃഷി ചെയ്തത്. ജൂൺ ആദ്യം 3200 ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ടുപിടിച്ചത്. തരിശിടത്തും വസന്തം വിരിയിക്കാമെന്ന് തെളിയിക്കുകയായിരുന്നു ഈ കൂട്ടായ്മ. കുറഞ്ഞ വിലയ്ക്ക് ഓണക്കാലത്ത് പൂക്കൾ എത്തിക്കുകയാണ് ലക്ഷ്യം.
കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി വി സുമജൻ അധ്യക്ഷനായി. സി പി ഐ എം പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ, കക്കോത്ത് രാജൻ, പി വി വേണുഗോപാൽ, പി കെ ഗീതമ്മ , സി നന്ദനൻ, എ ദീപ്തി, കോമത്ത് രാജൻ, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Mediawings: