ഇ​ന്ത്യ ലോ​ഡ്​​സ്​; ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്​ 151 റ​ൺ​സി​ന്

ല​ണ്ട​ൻ: ലോ​ഡ്​​സി​െൻറ ന​ടു​പ്പി​ച്ചി​ൽ മു​ഹ​മ്മ​ദ്​ സി​റാ​ജി​െൻറ പ​ന്തി​ൽ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​െൻറ കു​റ്റി തെ​റി​ക്കു​മ്പോ​ൾ ഇ​ന്ത്യ ലോ​ക​ത്തോ​ട്​ പ്ര​ഖ്യാ​പി​ച്ച​ത്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പേ​സ്​​ബൗ​ളി​ങ്​ നി​ര ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ​താ​ണെ​ന്നാ​ണ്. തോ​ൽ​വി തു​റി​ച്ചു​നോ​ക്കി​യി​ട​ത്തു​നി​ന്ന്​ തി​രി​ച്ചു​ക​യ​റി ക്രി​ക്ക​റ്റി​ലെ പ്ര​ഭു​ക്ക​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ അ​വ​രു​ടെ ന​ടു​ത്ത​ള​ത്തി​ൽ ത​ന്നെ കോ​ഹ്​​ലി​യും സം​ഘ​വും വെ​ട്ടി​നി​ര​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റി​ൽ 151 റ​ൺ​സി​െൻറ അ​തി​ഗം​ഭീ​ര വി​ജ​യം. ലോ​ഡ്​​സി​ൽ ഇ​ന്ത്യ ലോ​ഡ്​​സാ​യി…

 

ഓ​​പ​​ണ​​ർ​​മാ​​രാ​​യ റോ​​റി ബേ​​ൺ​​സി​​നെ​​യും ഡോം ​​സി​​ബ്​​​ലെ​​യെ​​യും അ​​ക്കൗ​​ണ്ട്​ തു​​റ​​ക്കാ​​ന​​നു​​വ​​ദി​​ക്കാ​​തെ പു​​റ​​ത്താ​​ക്കി​​യ ബും​​റ​​യും ഷ​​മി​​യും ഇം​​ഗ്ല​​ണ്ടി​​നെ ഞെ​​ട്ടി​​ച്ചു. ബും​​റ​​യു​​ടെ പ​​ന്തി​​ൽ മു​​ഹ​​മ്മ​​ദ്​ സി​​റാ​​ജ്​ ക്യാ​​ച്ചെ​​ടു​​ത്താ​​ണ്​ റോ​​റി ബേ​​ൺ​​സ്​ പു​​റ​​ത്താ​​യ​​ത്. ഡോം ​​സി​​ബ്​​​ലെ​​യെ വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ ഋ​​ഷ​​ഭ്​ പ​​ന്തി​െൻറ കൈ​​യി​​ൽ ഷ​​മി ഏ​​ൽ​​പി​​ച്ചു.

 

ഒ​​മ്പ​​തു​ റ​​ൺ​​സെ​​ടു​​ത്ത ഹ​​സീ​​ബ്​ ഹ​​മീ​​ദി​​നെ ഇ​​ശാ​​ന്ത്​ ശ​​ർ​​മ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി. പ​​തി​​വു​​പോ​​ലെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​കാ​​റു​​ള്ള നാ​​യ​​ക​​ൻ ജോ ​​റൂ​​ട്ട്​ 33 റ​​ൺ​​​സ​​ടി​​ച്ചെ​​ങ്കി​​ലും ബും​​റ​​യു​​ടെ പ​​ന്തി​​ൽ സ്ലി​​പ്പി​​ൽ ക്യാ​​പ്​​​റ്റ​​ൻ വി​​രാ​​ട്​ കോ​​ഹ്​​​ലി പി​​ടി​​ച്ചു പു​​റ​​ത്താ​​യി.

 

ഇ​​ശാ​​ന്ത്​ ശ​​ർ​​മ​​യു​​ടെ പ​​ന്തി​​ൽ ജോ​​ണി ബെ​​യ​​ർ​​സ്​​​റ്റോ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങി. അ​​ടു​​ത്ത​​ടു​​ത്ത പ​​ന്തി​​ൽ മൊ​​യീ​​ൻ അ​​ലി​​യെ​​യും (13 റ​​ൺ​​സ്) സാം ​​ക​​റ​​നെ​​യും (0) പു​​റ​​ത്താ​​ക്കി ഹാ​​ട്രി​​ക്കി​െൻറ വ​​ക്കി​​ലെ​​ത്തി​​യ മു​​ഹ​​മ്മ​​ദ്​ സി​​റാ​​ജ്​ വീ​​ണ്ടും ഇം​​ഗ്ല​​ണ്ടി​​നെ അ​​മ്പ​​ര​​പ്പി​​ച്ചു. ഒ​ലി റോ​ബി​ൻ​സ​ൺ ബും​റ​ക്കു മു​ന്നി​ൽ വീ​ണു. ഉ​റ​ച്ചു​നി​ന്ന ബ​ട്​​ല​റെ (25) സി​റാ​ജ്​ പ​ന്തി​െൻറ കൈ​യി​ലെ​ത്തി​ച്ചു. ഒ​ടു​വി​ൽ ആ​ൻ​ഡേ​ഴ്​​സ​െൻറ കു​റ്റി​യും സി​റാ​ജ്​ പി​ഴു​തെ​ടു​ത്തു. ഇ​ഷാ​ന്ത്​ ശ​ർ​മ ര​ണ്ടും ഷ​മി ഒ​ന്നും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

 

 

 

spot_img

Related Articles

Latest news