ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 19 വ്യാഴം മുതൽ ആഗസ്റ്റ് 23 തിങ്കൾ വരെ ‘കണ്ണൂർ ഷോപ്പേ ഓൺലൈൻ ഓണാഘോഷം’ നടത്തുന്നു. വൈകിട്ട് 6 മണി മുതൽ 10 മണി വരെയാണ് ആഘോഷം.
കോവിഡ് മഹാമാരി കാലത്ത് വരുമാന നഷ്ടം അനുഭവിക്കുന്ന കലാകാരന്മാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും കൈതാങ്ങാവാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ‘കണ്ണൂർ ഷോപ്പേ ഓൺലൈൻ ഓണാഘോഷം’.
ട്രിപ്പിൾ തായമ്പക, ക്ലാസിക്കൽ ഡാൻസ് , ഗസൽ, ഷഹബാസ് അമൻ പാടുന്നു, നാടൻപാട്ടുകൾ, വനിതാ കോൽക്കളി , കോമഡി ഷോ, ബാബുരാജ് സ്മൃതി സന്ധ്യ , ഓട്ടൻതുള്ളൽ , സൂര്യ ഗീതം , മാജിക്ക് നൈറ്റ് , ഒപ്പന , വനിത കോൽക്കളി , സോളോ ഡ്രാമ , വിസ്മയം എന്നീ തലക്കെട്ടുകളോടെ വൈവിധ്യമുള്ള കലാ വിരുന്നാണ് ഔൺലൈനായി അവതരിപ്പിക്കുന്നത്.
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, നീലമന സിസ്റ്റേർസ് , ഷഹബാസ് അമൻ , ജിതേഷ് സുന്ദരം, സൂര്യ ഗായത്രി , രതീഷ്കുമാർ പല്ലവി, ശിവദാസ് മട്ടന്നൂർ തുടങ്ങിയവരും കണ്ണൂർ ജില്ലയിലുള്ള വിവിധ പ്രതിഭാശാലികളായ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. കണ്ണൂർ വിഷൻ ചാനൽ ആഘോഷം ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.