നീറ്റ് പരീക്ഷ മാറ്റി വയ്‌ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റി വയ്‌ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. നിരവധി പൊതു പരീക്ഷകൾ കുറഞ്ഞ ഇടവേളകൾക്കിടയിൽ വരുന്നതിനാലാണ് പരീക്ഷ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്.

നീറ്റ് പരീക്ഷ, സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ, ഒഡിഷ ജെഇഇ മുതലായ പരീക്ഷകൾക്കിടയിൽ വളരെ കുറവ് ദിവസങ്ങളാണ് ഇടവേളകളായിട്ടുള്ളത്. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ പ്രവേശന പരീക്ഷ തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചത്.

ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( സിബിഎസ്ഇ) ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്തുന്നത്. നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കിടയിൽ നീറ്റ് പരീക്ഷ നടത്തുന്നത് ഏറെ ബുദ്ധിമുട്ടുകൾക്ക് വഴി വെക്കും. പരീക്ഷ ഒക്ടോബറിലേക്ക് മാറ്റണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

spot_img

Related Articles

Latest news