ബ്രസൽസ്: അഫ്ഗാൻ വിഷയത്തിൽ താലിബാനുമായി ചർച്ചനടത്താൻ തയാറെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിന്റേതാണ് പരാമർശം.
സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ മാനിക്കുകയും അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ ഭീകര സംഘടനകൾ ഉപയോഗിക്കുന്നത് തടയുകയും ചെയ്താൽ മാത്രമേ താലിബാനുമായി സഹകരിക്കുകയുള്ളുവെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. അതേസമയം, അഭയാർഥികളെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു.