തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പഠനത്തിന് ഇനി സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നല്‍കണം. ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സിലിലാണ് തീരുമാനം. രജിസ്ട്രേഷന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റിനൊപ്പം വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം. ആണ്‍കുട്ടികള്‍ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും എഴുതി നല്‍കണം.
രക്ഷിതാക്കളും ഇതില്‍ ഒപ്പിടണം. എല്ലാ അനാചാരങ്ങള്‍ക്കുമെതിരെ കര്‍മ പദ്ധതി തയ്യാറാക്കാനും ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. സര്‍വകലാശാല ഫാര്‍മസിയില്‍ 231 സീറ്റും ഡെന്റല്‍ പിജിയില്‍ ഒമ്പത് സീറ്റും വര്‍ധിപ്പിക്കും. വി സി മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറകടര്‍ ഡോ. റംല ബീവി പങ്കെടുത്തു.