അബുദാബി: കൈനിറയെ പണവുമായിട്ടാണ് താൻ അഫ്ഗാൻ വിട്ടതെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രസിഡന്റ് അഷ്റഫ് ഘനി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, അഫ്ഗാനിൽ നിന്ന് താൻ പോരുമ്പോൾ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ലെന്നും ഗനി പറയുന്ന വീഡിയോ പുറത്തുവന്നു.
ഘനി ഇപ്പോൾ അബുദാബിയിലാണ് ഉള്ളത്. അഫ്ഗാൻ വിടാനുണ്ടായ സാഹചര്യവും അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.താൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാൻ പ്രസിഡന്റ് കൂടി തൂക്കിലേറപ്പെടുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ എമിറേറ്റ്സിലാണ് ഉള്ളത്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്. രാജ്യത്തേക്ക് തിരിച്ചു വരാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.ഒരു ഹെലികോപ്റ്ററിലും നാല് കാറുകളിലും നിറയെ പണവുമായാണ് ഘനി രാജ്യം വിട്ടതെന്ന് നേരത്തെ റഷ്യൻ എംബസി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഘനി വീഡിയോ പുറത്ത് വിട്ടത്.
Mediawings: