അ​യ്യാ​യി​രം അ​ഫ്ഗാ​നി​ക​ൾ​ക്ക് താ​ത്ക്കാ​ലി​ക അ​ഭ​യ​മൊ​രു​ക്കു​മെ​ന്ന് യു​എ​ഇ

അ​ബു​ദാ​ബി: അ​ഫ്ഗാ​നി​ല്‍ നി​ന്നു​ള്ള അ​ഭ​യാ​ര്‍​ത്ഥി​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക അ​ഭ​യം ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ രാ​ജ്യങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. അ​യ്യാ​യി​രം അ​ഫ്ഗാ​നി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്ക് 10 ദി​വ​സ​ത്തേ​ക്ക് താ​ല്‍​ക്കാ​ലി​ക അ​ഭ​യം ന​ല്‍​കു​മെ​ന്ന് യു​എ​ഇ അ​റി​യി​ച്ചു.

യു​എ​സി​ന്‍റെ അ​ഭ്യ​ര്‍​ത്ഥ​ന​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ന്‍ വി​മാ​ന​ങ്ങ​ളി​ല്‍ അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​രെ യു​എ​ഇ​യി​ലെ​ത്തി​ക്കും. ജ​ര്‍​മ്മ​നി അ​ട​ക്ക​മു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യങ്ങ​ളു​മാ​യു​ള്ള ധാ​ര​ണ അ​മേ​രി​ക്ക ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും.

അ​തേ​സ​മ​യം, കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ അ​ന്തി​മ ഫ​ലം ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് യുഎ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ദൗ​ത്യ​മാ​ണി​തെ​ന്നും അ​ഫ്ഗാ​നി​ൽ യു​എ​സി​നെ സ​ഹാ​യി​ച്ച സ്വ​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്നും ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​യി ആ​റാ​യി​രം സൈ​നി​ക​രാ​ണ് ഉ​ള്ള​ത്. ഇ​തി​ന​കം 18,000 പേ​രെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് മാ​റ്റി.

spot_img

Related Articles

Latest news