കേരളത്തിലാദ്യമായി ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ തുടങ്ങുവാനുള്ള യുജിസിയുടെ അനുമതി മഹാത്മ ഗാന്ധി സർവകലാശാലയ്ക്ക്. 2020 ഒക്ടോബറിലാണ് മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി സെന്റർ ഫോർ ഓൺലൈൻ എഡ്യൂക്കേഷൻ സ്ഥാപിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ ബികോം, ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളും എം കോം ബിരുദാനന്തര ബിരുദവും ഓൺലൈനായി ആരംഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു. 2020ൽ അപേക്ഷിച്ച മൂന്ന് പ്രോഗ്രാമുകൾക്കുള്ള അനുമതിയാണ് ഇപ്പോൾ യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ചിരിക്കുന്നത്.