മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു

ദില്ലി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിം​ഗ് (89) അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെത്തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള കല്യാൺ സിം​ഗ് 2014 മുതൽ 2019 വരെ രാജസ്ഥാൻ ​ഗവർണറായിരുന്നു. രണ്ട് തവണ ലോക്സഭാ എംപി ആയിട്ടുണ്ട്. ഉത്തർപ്രദേശിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ്.

1991ലാണ് അദ്ദേഹം ആദ്യമായി അധികാരത്തിലെത്തിയത്. 1992ൽ ബാബ്റി മസ്ജിദ് തകർക്കുമ്പോൾ കല്യാൺ സിം​ഗ് ആയിരുന്നു മുഖ്യമന്ത്രി. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 1997ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.

കല്യാൺ സിം​ഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പിന്നോക്കക്കാർക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് മോദി അനുസ്മരിച്ചു.

spot_img

Related Articles

Latest news