സംസ്ഥാനത്ത് ഓണ്‍ലൈന്‍ വാഹന തട്ടിപ്പ് വ്യാപകം; OLX വഴി തട്ടിപ്പിന് ഇരയായത് നിരവധി പേര്‍.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വാഹന തട്ടിപ്പ് വ്യാപകമാകുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഒഎല്‍എക്‌സ് വഴി പണം നഷ്ടപ്പെട്ടത് നിരവധി പേര്‍ക്കാണ്.

എല്ലാം ഓണ്‍ലൈനായ കാലത്ത് തട്ടിപ്പുകളും ഓണ്‍ലൈനാകുകയാണ്. ഓണ്‍ലൈനില്‍ വില്‍ക്കല്‍ വാങ്ങല്‍ സൈറ്റായ ഒഎല്‍എക്‌സ് വഴിയുള്ള വാഹന തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.
ആരെയും വലയില്‍ വീഴ്ത്തുന്ന തരത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ ആസൂത്രണം. യൂട്ട്യൂബറും കട്ടപ്പന സ്വദേശിയുമായ ജോബിന്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ഒഎല്‍എക്‌സില്‍ കാര്‍ വില്‍ക്കാനിട്ട പരസ്യം കണ്ടാണ് ഇടനിലക്കാരന്‍ എന്ന് പരിജയപ്പെടുത്തിയ തട്ടിപ്പ് സംഘം ജോബിനെ വിളിക്കുന്നത്.
യാതൊരുവിധ ഡിമാന്റുകളും മുന്നോട്ട് വെക്കാത്ത തട്ടിപ്പ് സംഘം വാഹനത്തിന്റെ മുഴുവന്‍ ഡീറ്റൈല്‍സും പലതവണയായി മനസിലാക്കിയാണ് തട്ടിപ്പ് നടത്തുക. സംഘം നേരിട്ട് വാഹനം വാങ്ങാന്‍ എത്തുന്നില്ല എന്നതാണ് പ്രത്യേകത. തട്ടിപ്പ് സംഘം മറ്റ് വാഹന ഡീലര്‍മാരെ ബന്ധപ്പെടുകയും വാഹനം ഇഷ്ടമായ ശേഷം അവരില്‍ നിന്നും പണം അക്കൗണ്ടില്‍ ആവശ്യപ്പെടുകയാണ്.
കസ്റ്റമേഴ്‌സിനോട് ഒഎല്‍എക്‌സില്‍ ആവശ്യപ്പെട്ട പ്രതിഫലവും ഉടമകളോട് മാര്‍ക്കറ്റ് വിലയില്‍ നിന്നും താഴ്ത്തിയുമാണ് ഡീല്‍ ഉറപ്പിക്കുന്നത്. മെച്ചപ്പെട്ട വില ലഭ്യമാകുന്നതിനാല്‍ ഉടമകളും കുറഞ്ഞ വിലക്ക് വാഹനം കിട്ടുന്നതിനാല്‍ ഡീലര്‍മാരും ഇരകളാകുന്നു. പണം നഷ്ടമാകുന്ന ഡീലര്‍മാരും പണം കിട്ടാതെ പോകുന്ന വാഹന ഉടമകളും നിസാഹായ അവസ്ഥയിലാണ്.
ദില്ലി കേന്ദ്രികരിച്ച് നടക്കുന്ന തട്ടിപ്പിന് അടിമാലി സ്വദേശി ഉള്‍പ്പെടെ നിരവധി പേരാണ് ഇതിനോടകം ഇരയായത്…ഓണ്‍ലൈന്‍ വഴി വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നവരാണെങ്ങില്‍ നിങ്ങളും സൂക്ഷിക്കുക. തട്ടിപ്പ് സംഘം നിങ്ങളെ വല വിരിച്ച് കാത്തിരിക്കുകയാണ്….

Mediawings:

spot_img

Related Articles

Latest news