കണ്ണൂർ ഷോപ്പെ ഓണാഘോഷ രാവുകൾക്ക്‌ സമാപനം.

കണ്ണൂർ: കോവിഡ്‌കാലത്തെ ഓണത്തെ ഓൺലൈൻ ആഘോഷമാക്കി കണ്ണൂർ ഷോപ്പെ സമാപിച്ചു. ഡിടിപിസി ഒരുക്കിയ അഞ്ചുനാൾ നീണ്ട കലാമാമാങ്കത്തിനാണ്‌ തിങ്കളാഴ്‌ച തിരശീല വീണത്‌. ഓണത്തിന്റെ വർണക്കാഴ്‌ചകൾ വീടുകളിൽ ലൈവായി എത്തിയത്‌ നാടിന്‌ പുതിയ അനുഭവമായി. കോവിഡ്‌ മാനദണ്ഡം പൂർണമായും പാലിച്ച്‌ കാണികളില്ലാതെ കലകാരന്മാരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു കലാപ്രകടനം. ഡിടിപിസിയുടെയും കലക്ടറുടെയും ഫേസ്‌ബുക്ക്‌ പേജിലൂടെയും കണ്ണൂർ വിഷനിലൂടെയും തനിമയൊട്ടും കുറയാതെ അവ പ്രേക്ഷകരിലെത്തി. കോവിഡ്‌ കാലത്ത്‌ പ്രതിസന്ധിയിലായ കലകാരന്മാരെ സഹായിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഷഹ്ബാസ്‌ അമന്റെ ഗസൽ മുതൽ ജില്ലയിലെ കലാകാരന്മാരുടെ നാടൻപാട്ടുവരെയടങ്ങുന്ന വൈവിധ്യമാർന്ന ഇനങ്ങളാണ്‌ ഉൾപ്പെടുത്തിയത്‌. ശാസ്‌ത്രീയ നൃത്തവും അരങ്ങേറി. ജനപ്രതിനിധികളും സാംസ്‌കാരിക പ്രമുഖകരും എല്ലാ ദിവസവും പരിപാടിക്ക്‌ ആശംസയുമായെത്തി. തിങ്കളാഴ്‌ച ജിതേഷ്‌ സുന്ദരത്തിന്റെ ഗസലോടെയാണ്‌ സമാപിച്ചത്‌.

Mediawings:

spot_img

Related Articles

Latest news