കീവ് : അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനെത്തിയ ഉക്രെയ്‌ൻ വിമാനം ആയുധധാരികൾ റാഞ്ചിയെന്ന വാർത്ത ഉക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയവും നിഷേധിച്ചു. എന്നാൽ ഇറേനിയന്‍ വ്യോമയാന വകുപ്പ് ഇത് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തള്ളികൊണ്ട് ഉക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നിരിക്കുന്നത്.
ഉക്രെയ്‌ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് വാർത്ത ഏജന്‍സിയായ ടിഎഎസ്എസാണ് നേരത്തെ പൗരന്മാരെ അഫ്‌ഗാനിൽ നിന്നും തിരിച്ചെത്തിക്കാനായി അയച്ച വിമാനം റാഞ്ചിയതായും പിന്നീട് അജ്ഞാതർ ഇറാനില്‍ ഇറക്കിയതായും റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇറേനിയന്‍ വ്യോമയാന വകുപ്പ് ഇത് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തള്ളികൊണ്ട് ഉക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നിരിക്കുന്നത്.
ഇന്നലെ രാത്രി ഉക്രെയ്‌ൻ വിമാനം ഇന്ധനം നിറയ്‌ക്കുന്നതിനായി ഇറാനിലെ മഷ്‌ഹദില്‍ എത്തിയിരുന്നു. പിന്നീട് ഉക്രെയ്‌നിലേക്ക് പോയതായാണ് ഇറാന്‍ വ്യോമയാന വക്താവ് പറഞ്ഞത്. 31 പൗരന്മാരടക്കം 83 പേരെയും കൊണ്ടുള്ള വിമാനം തലസ്ഥാനമായ കീവില്‍ എത്തിയതായും ഇനിയും നൂറോളം ഉക്രെയ്‌ൻ പൗരന്മാര്‍ അഫ്‌ഗാനിസ്ഥാനിലുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു.