ന്യൂ ദല്‍ഹി: ജര്‍മ്മനിയില്‍ പിസ എത്തിച്ചു നല്‍കുന്ന(പിസ ഡെലിവറി) ജോലി ചെയ്ത് അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി. അല്‍ ജസീറ അറേബ്യയാണ് അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
ലീപ്‌സിഗില്‍ താമസിക്കുന്ന സാദത്ത് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അഫ്ഗാന്‍ വിട്ടത്. 2018-ലായിരുന്നു അഫ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2020-ല്‍ രാജിവച്ചു. പിന്നീട് അദ്ദേഹം അഫ്ഗാനില്‍നിന്ന് ജര്‍മനിയിലെത്തുകയായിരുന്നു.
തന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സാദത്തിനെ ബന്ധപ്പെട്ട സ്‌കൈ ന്യൂസിനോട് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോഴായിരുന്നു ‘ലിവ്‌റാന്‍ഡോ’ എന്ന ജര്‍മന്‍ കമ്പനിക്കായി ആഹാരസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തു തുടങ്ങിയത്. ഏഷ്യയിലെയും അറബ് ലോകത്തിലെയും ഉന്നതരായ ആളുകളുടെ ജീവിതം വഴിമാറാന്‍ തന്റെ കഥ ഉള്‍പ്രേരകമായി മാറുമെന്ന് അദ്ദേഹം വാര്‍ത്താചാനലിനോട് പറഞ്ഞു.