നടപടിയില്ല, സൽമാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനു പാരിതോഷികം പ്രഖ്യാപിച്ചു.

മുംബൈ: സുരക്ഷാ നടപടികള്‍ പാലിക്കാതെ മുംബൈ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനു പാരിതോഷികം നല്‍കി സിഐഎസ്എഫ്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മാധ്യമങ്ങളോടു സംസാരിക്കാതിരിക്കാന്‍ ഫോണ്‍ പിടിച്ചുവച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സിഐഎസ്എഫ് തള്ളി.

 

ടൈഗര്‍ ത്രീ സിനിമയുടെ ചിത്രീകരണത്തിനായി റഷ്യയില്‍ പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു സല്‍മാന്‍ ഖാനും നടി കത്രീന കൈഫും. വിമാനത്താവളത്തിനകത്തേയ്ക്കു പ്രവേശിക്കുന്നതിനു മുന്‍പു തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും മറ്റു സുരക്ഷാ നടപടികള്‍ക്കും സല്‍മാന്‍ വിധേയനായില്ല. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍ മാസ്ക് നീക്കുകയും ചെയ്തു. നേരെ അകത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങിയ താരത്തെ സിഐഎസ്എഫ് എഎസ്ഐ സോംനാഥ് മൊഹന്തി തടഞ്ഞു.

 

സെക്യൂരിറ്റി ചെക്ക് പോയിന്‍റില്‍ ക്ലിയറന്‍സ് എടുക്കാന്‍ നിര്‍ദേശിച്ചു. ഉദ്യോഗസ്ഥന്‍ വിട്ടുവീഴ്ച്ചയ്ക്കു തയാറാകാതിരുന്നതോടെ സല്‍മാന്‍ ഖാന്‍ വഴങ്ങി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥനെതിരെ സിഐഎസ്എഫ് നടപടിയെടുത്തെന്നും മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ ഫോണ്‍ പിടിച്ചുവച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെയാണ് വിശദീകരണവുമായി സിഐഎസ്എഫ് രംഗത്തെത്തിയത്. നടപടിയെടുക്കുകയല്ല, മറിച്ച് മുഖം നോക്കാതെ കൃത്യനിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥന് അംഗീകാരം നല്‍കുകയാണ് ചെയ്തതെന്ന് അവർ വ്യക്തമാക്കി.

 

Mediawings:

spot_img

Related Articles

Latest news