അബ്​ദുല്ലക്കുട്ടി മു​നാ​ഫി​ഖെന്ന്​ മുൻ മന്ത്രി എ.കെ.ബാലൻ

പാ​ല​ക്കാ​ട്​: വാ​രി​യ​ൻ​കു​ന്ന​ത്ത്​​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യെ മു​ൻ താ​ലി​ബാ​ൻ ത​ല​വ​നെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച എ. ​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​ക്ക്​ മ​റു​പ​ടി​യു​മാ​യി മു​ൻ​ മ​ന്ത്രി എ.​കെ. ബാ​ല​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യെ താ​ലി​ബാ​ൻ നേ​താ​വെ​ന്ന്​ അ​ധി​ക്ഷേ​പി​ച്ച ബി.​ജെ.​പി നേ​താ​വി​നെ ‘മു​നാ​ഫി​ഖ്​​’ (ക​പ​ട വി​ശ്വാ​സി) എ​ന്നേ തി​രി​ച്ചു ​വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ എ​ന്ന്​ ബാ​ല​ൻ പ​റ​ഞ്ഞു.

ഒ​രു മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ​നി​ന്ന്​ ഒ​റ്റ​പ്പെ​ട്ട ചി​ല സം​ഭ​വ​ങ്ങ​ളെ ചു​ര​ണ്ടി​യെ​ടു​ത്തു​ കൊ​ണ്ടു ​വ​രു​ന്ന​ത്‌ ഒ​രു മ​ത​ വി​ഭാ​ഗ​ത്തെ പ്ര​തി​ സ്ഥാ​ന​ത്ത്‌ നി​ർ​ത്താ​നാണ്‌. വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്ന എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ‌ മ​ല​ബാ​ർ ക​ലാ​പം സം​ബ​ന്ധി​ച്ച്‌ സ്വീ​ക​രി​ച്ച നി​ല​പാ​ട്‌ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റി​യുന്ന​ത്​ ന​ല്ല​താ​ണ്.

1998ൽ ​വാ​ജ്പേ​യി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്‌ ഗാ​ന്ധി വ​ധ​ത്തി​ൽ പ്ര​തി​യാ​യ സ​വ​ർ​ക്ക​റു​ടെ ചി​ത്രം പാ​ർ​ല​മെൻറ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ അ​നാഛാ​ദ​നം ചെ​യ്യു​ക​യും ഭ​ഗ​ത്​ സി​ങ്ങി​നെ വി​സ്മ​രി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ്‌ ഇ​പ്പോ​ൾ ഭ​ഗ​ത്​​സി​ങ്ങി​ന്റെ പേ​രു പ​റ​ഞ്ഞ്‌ രം​ഗ​ത്തു​വ​രു​ന്ന​ത് – ബാ​ല​ൻ പറഞ്ഞു.

spot_img

Related Articles

Latest news