ജിദ്ദ: കോവിഡിനെ തുടർന്ന് സൗദി അറേബ്യയിൽ അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കുശേഷം ഞായറാഴ്ച തുറക്കും. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം.
പ്രാഥമിക വിദ്യാലയങ്ങൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ് വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചത്.

                                    