ഇന്ധന വില വർദ്ധനവ് – ധനമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധം.

ഇന്ധന വിലവര്ധനവിനു കാരണം കഴിഞ്ഞ UPA ഗവൺമെൻറ് ഏർപ്പെടുത്തിയ ഓയിൽ ബോണ്ടുകൾ ആണെന്ന ധനമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധം. എന്നാൽ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ ശേഖരണം 2014-15 മുതൽ ഏകദേശം നാലിരട്ടിയായി വര്ധച്ചതായാണ് കണക്കുകൾ.

 

വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ പൊതുജനരോഷം നേരിടുന്ന കേന്ദ്രസർക്കാർ, യുപിഎ ഗവൺമെന്റിനെ കുറ്റപ്പെടുത്തി തങ്ങളുടെ നിസ്സഹായത അറിയിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം പൊറുതി മുട്ടുന്ന ഈ വർഷവും നിരവധി തവണയായിരുന്നു വില വർധിപ്പിച്ചത്. 2012 ൽ യുപിഎ നൽകിയ 1.44 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകളും അതിന്റെ പലിശയായ 70,195 കോടി രൂപയും തങ്ങൾക്കു ബാധ്യത ഉണ്ടാക്കി എന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.

spot_img

Related Articles

Latest news