ദമ്മാം ലീഡേഴ്‌സ് ഫോറം ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു

ദമ്മാം : ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ ദമ്മാം ലീഡേഴ്‌സ് ഫോറത്തിലെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു. കോവിഡ് പ്രോട്ടോകാൾ പാലിച്ച് ദാറു അസ്സിഹാ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ പ്രമുഖ പ്രവാസി വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവുമായ ഡോ : സിദ്ദീഖ് അഹ്‌മദ്‌ (സി എം ഡി – ഇറാം ഗ്രൂപ്പ്) മുഖ്യാതിഥിയായിരുന്നു.

പാഠ പുസ്തകങ്ങൾക്കപ്പുറത്ത് ജീവിത പാഠങ്ങൾ പഠിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് ഡോ : സിദ്ദീഖ് അഹ്‌മദ്‌ ഓർമിപ്പിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ പ്രവാസത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും വളർന്ന് വന്നതിൽ നിന്നും തികച്ചും വിശാലമായ മറ്റൊരു ലോകത്ത് എത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡോ : സിദ്ദീഖ് അഹ്‌മദ്‌ വിദ്യാർത്ഥികളെ ഉണർത്തി. പത്താം ക്ലാസ് പരീക്ഷയിൽ നിന്നും വിജയിച്ച മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഹനീൻ, ഷിഫാൻ സിറാജ്, പ്ലസ് ടു പരീക്ഷയിൽ നിന്നും വിജയിച്ച റിദ് വ ഫാത്തിമ, നിഹാൽ നയീം, ബിലാൽ അബ്ദുൽ മജീദ്, ഫാത്തിമ നസ്‌റിൻ, സൈന ഫാത്തിമ എന്നിവർ ടോപ്പേഴ്‌സ് അവാർഡ് ഡോ : സിദ്ദീഖ് അഹ്‌മദിൽ നിന്നും ഏറ്റുവാങ്ങി.

എൽ എൽ ബി ബിരുദം നേടിയ നെഹ് വത്ത് ഫാത്തിമയും അവാർഡ് ഏറ്റുവാങ്ങി. ദമ്മാമിലെ സാമൂഹ്യ സംസ്ക്കാരിക രംഗത്തെ പ്രമുഖരായ അഹ്‌മദ് പുളിക്കൽ, ഇ എം കബീര്‍, സി. അബ്ദുല്‍ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂര്‍, കെ.എം. ബഷീര്‍, നാസ് വക്കം, ഷാജി മതിലകം, ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, ശിഹാബ് കൊയിലാണ്ടി, നാസര്‍ അണ്ടോണ, നൌഫല്‍ ഡി.വി, അബ്ദുല്‍ മജീദ് കൊടുവള്ളി, സി അബ്ദുല്‍ റസാക്, ഷബീര്‍ ആക്കോട്, മുസ്തഫ പാവയില്‍, ജാംജൂം അബ്ദുല്‍ സലാം, സിറാജ് അബൂബക്കര്‍, പി.ബി. അബ്ദുല്‍ ലത്തീഫ്, മുജീബ് കളത്തില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ആല്‍ബിന്‍ ജോസഫ് പരിപാടി നിയന്ത്രിച്ചു. സുനില്‍ മുഹമ്മദ് സ്വാഗതവും സുബൈര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു. ഷഫീക് സി.കെ, താജ് അയ്യാരില്‍, ഫിറോസ് കോഴിക്കോട്, മുസ്തഫ തലശ്ശേരി, നജീബ് അരഞ്ഞിക്കല്‍ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

spot_img

Related Articles

Latest news