കാബൂൾ: അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി. ഇതോടെ അഫ്ഗാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനമാണ് അമേരിക്കൻ സൈന്യം അവസാനിച്ചത്.
അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29 പറന്നുയറന്നതോടെ അമേരിക്കൻ പിൻമാറ്റം പൂർണമായി.
അഫ്ഗാനിൽനിന്നും അമേരിക്ക പിന്മാറിയതോടെ താലിബാന് ഭീകരർ ആഹ്ലാദ പ്രകടനം നടത്തി. ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരര്‍ സന്തോഷം പ്രകടിപ്പിച്ചത്.
അതേസമയം ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്