കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ളവർക്ക് ഒരാഴ്ചത്തെ ക്വറന്റീൻ നിർബന്ധമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും 2 ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും പരിഗണിക്കില്ല. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവ് അയാൾ പുറത്തിറങ്ങാം.
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്.
Mediawings: