വിപിഎൻ സേവനങ്ങൾക്ക് മൂക്ക് കയർ വീഴുന്നു.

ന്യൂഡൽഹി : സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ നിയന്ത്രിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെടുന്നു.

 

നിലവിലുള്ള നിയന്ത്രിത ഇന്റർനെറ്റ് ദാതാക്കളുടെ സെർവറുകളെ മറികടന്നു അജ്ഞാതമയി ഉപയോഗിക്കുവാനാണ് വിപിഎൻസേവനങ്ങൾ ഉപയോഗിക്കുന്നത്. ഇത് ഭീകര പ്രവർത്തനങ്ങൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും സഹായകരമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. മീഡിയനാമയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ വിപിഎൻ ആപ്പുകളും ഉപകരണങ്ങളും ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇതിനു നിയന്ത്രണം ആവശ്യമാണെന്നാണ് സ്റ്റാന്റിംഗ് കമ്മറ്റിയുടെ ആവശ്യം.

spot_img

Related Articles

Latest news