സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനമായി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിൽ 20 ശതമാനം അധിക സീറ്റ് അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എയ്ഡഡ് സ്കൂളുകളിലേതുൾപ്പടെ സംസ്ഥാനത്ത് 3,32,631പ്ലസ് വൺ സീറ്റുകളുണ്ടായിരുന്നത്. വി.എച്ച്.എസ്.സിയിൽ 30,000ത്തോളവും ഐ.ടി.ഐകളിൽ 49,140ഉം, പോളിടെക്നിക്കുകളിൽ 19,800ഉം സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.