തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞാൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഡിസംബർ മാസത്തോടെ നല്ല നിലയിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് ശേഷം തിയറ്ററുകൾ തുറക്കാൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണിലാണ് തിയറ്ററുകൾ അടച്ചത്. പിന്നീട് വിവിധ മേഖലകളിൽ ഇളവ് അനുവദിച്ചെങ്കിലും തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. അതിനാൽ തിയറ്റർ മേഖലയിൽ കടുത്ത പ്രതിസന്ധിയിലാണ്.
തിയറ്ററുകൾ അനന്തകാലത്തോളം അടച്ചിട്ടതോടെ മലയാള സിനിമകളിൽ മിക്കതും ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുകയും ചെയ്തു.