മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലൂടെ കൊടിയത്തൂരില്‍ പതിനായിരത്തിലധികം പേര്‍ക്ക് കുത്തിവെപ്പ് നടത്തി

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ പന്നിക്കോട് നടന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ രണ്ടുദിവസം കൊണ്ട് 3000 ലധികം പേര്‍ക്ക് കേവിഡ് വാക്സിനേഷന്‍ നല്‍കി കൊടിയത്തൂരിന്റെ മാതൃക. ഇതോടെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളിലൂടെ ഗ്രാമ പഞ്ചായത്തിലെ നൂറ്റി അമ്പതോളം ഭിന്നശേഷിക്കാര്‍ക്കും അറുനൂറോളം അതിഥി തൊഴിലാളികള്‍ക്കും അടക്കം പതിനായിരത്തിലധികമാളുകള്‍ക്ക് കുത്തിവെപ്പ് നല്‍കി. പഞ്ചായത്തിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങളില്‍ വെച്ച് നിത്യേന നല്‍കുന്ന കുത്തിവെപ്പിന് പുറമെയാണിത്.

 

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് 98 ശതമാനത്തിനുമുകളില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തുകളില്‍ കൊടിയത്തൂര്‍ ഇടം പിടിച്ചു.

പന്നിക്കോട് ആരംഭിച്ച ഹൈടെക് വാക്സിനേഷന്‍ കേന്ദ്രം സംസ്ഥാനത്തിനുതന്നെ മികച്ച മാതൃകയായി.

ചെറുവാടി സി.എച്ച്.സിയിലെയും കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാരുടെ കഠിന പ്രയത്‌നവും, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ-സന്നദ്ധപ്രവര്‍ത്തകരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ശ്രദ്ധേയമായ പ്രതിരോധമുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും മെഡിക്കല്‍ ഓഫീസര്‍ ഡോ. മനുലാലും പറഞ്ഞു. ഇവരെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, അംഗങ്ങളായ ഷിഹാബ് മാട്ടുമുറി, രിഹ്‌ല മജീദ്, ഫസല്‍ കൊടിയത്തൂര്‍, എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, ഡോ.ബിന്ദു എഫ്.എച്ച്.സി കൊടിയത്തൂര്‍, ജെ.എച്ച്.ഐ അപര്‍ണ, ജെ.പി.എച്ച്.എന്‍ മാരായ സുഹറ, ഫാത്തിമ സുഹറ, ഖദീജ, അഖില, മിനിമോള്‍ ജെ.എച്ച്.ഐ പ്രജീഷ്, ദീപിക, സ്റ്റാഫ് നഴ്‌സ് നയന, അനീഷ് എന്നിവര്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

spot_img

Related Articles

Latest news