തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാല്‍പത്തിരണ്ടാം വിവാഹവാർഷികത്തില്‍ ആശംസ നേർന്ന് നേതാക്കളും സോഷ്യല്‍ മീഡിയയും. 1979 സെപ്റ്റംബർ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമല ടീച്ചറെ പിണറായി വിജയൻ വിവാഹം ചെയ്തത്. അന്ന് പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎൽഎയും കമല തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയുമായിരുന്നു.
കമല ടീച്ചറോടൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ആശംസകള്‍ നിറഞ്ഞത്. “ഒരുമിച്ചുള്ള 42 വർഷങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും അഭിമുഖമിരുന്ന് ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആയിരങ്ങളാണ് മുഖ്യമന്ത്രിക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. പാർട്ടിനേതാക്കളും എംഎൽഎമാരും കമന്റ് ചെയ്തിട്ടുണ്ട്.